വിശുദ്ധ ഖുര്ആന് » മലയാളം » സൂറ ഖദ് റ്
മലയാളം
സൂറ ഖദ് റ് - छंद संख्या 5
إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ( 1 )
തീര്ച്ചയായും നാം ഇതിനെ (ഖുര്ആനിനെ) നിര്ണയത്തിന്റെ രാത്രിയില് അവതരിപ്പിച്ചിരിക്കുന്നു.
وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ ( 2 )
നിര്ണയത്തിന്റെ രാത്രി എന്നാല് എന്താണെന്ന് നിനക്കറിയാമോ?
لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ( 3 )
നിര്ണയത്തിന്റെ രാത്രി ആയിരം മാസത്തെക്കാള് ഉത്തമമാകുന്നു.
പുസ്തകങ്ങള്
- ആരാധനകളും അബദ്ധങ്ങളുംചില മുസ്ലിം സഹോദര സഹോദരിമാര് ആരാധന കാര്യങ്ങളിലും ശുദ്ധീകരണ വേളകളിലും ചെയ്തു കൊണ്ടിരിക്കുന്ന അബദ്ധങ്ങള് ചൂണ്ടിക്കാണിക്കുകയും അവ പ്രമാണങ്ങളുടെ പിന്തുണയില്ലാത്തതാണ് എന്ന് സവിസ്തരം വിവരിക്കുകയും ചെയ്യുന്നു.
എഴുതിയത് : അബ്ദുല് അസീസ് അസ്സദ്ഹാന്
പരിശോധകര് : ഹംസ ജമാലി
പരിഭാഷകര് : അബ്ദുറസാക് സ്വലാഹി
Source : http://www.islamhouse.com/p/333901
- 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച് കൊണ്ട് തന്നെ അനാവരണം ചെയ്യാന് ഗ്രന്ഥകര്ത്താവ് ശ്രദ്ധിച്ചിട്ടുണ്ട്. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്ണായക സന്ദര്ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട് നേരിട്ട് സംസാരിക്കുന്ന ശൈലിയാണ് സ്വീകരിച്ചിട്ടുള്ളത്. തന്റെ സഹപാഠികളും സഹപ്രവര്ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ് ഈ രചനയെന്ന് വ്യക്തമാകും. യഥാര്ത്ഥത്തില് ഇമാമുമാരായി ശിയാക്കള് പരിചയപ്പെടുത്തുന്നവര് അവരിലേക്ക് ചാര്ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില് നിന്ന് പരിശുദ്ധരാണെന്ന് തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്.
എഴുതിയത് : ഹുസൈന് അല് മൂസവീ
Source : http://www.islamhouse.com/p/190565
- സത്യവിശ്വാസവും ഇസ്ലാം ദുര്ബاലപ്പെടുത്തുന്ന കാര്യങ്ങളുംഅല്ലാഹു, മലക്കുകള്, വേദഗ്രന്ഥങ്ങള്, പ്രവാചകന്മാര്, അന്ത്യദിനം, ഖദ്ര് എന്നീ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രചന.
എഴുതിയത് : അബ്ദുല് അസീസ് ബിന് അബ്ദുല്ലാഹ് ബിന് ബാസ്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : അബ്ദുല് ലതീഫ് സുല്ലമി
Source : http://www.islamhouse.com/p/314507
- ഹൈന്ദവത: ധര്മ്മവും, ദര്ശനവും.ഹിന്ദു മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളും , ഭാരതത്തില് വന്ന പ്രവാചകന്മാരുമായി അവയ്ക്കുള്ള ബന്ധവും , ഹിന്ദു ധര്മ്മവും സംസ്കാരവും, വേദങ്ങള്, ഉപനിഷത്തുകള് തുടങ്ങിയ ഹിന്ദു മത ഗ്രന്ഥങ്ങള് എന്നിവ പരിചയപ്പെടുത്തുന്ന , ഇസ്ലാമിക ഏക ദൈവ വിശ്വാസത്തിന്റെ വ്യതിരിക്തത എന്നിവ ചര്ച്ച ചെയ്യപ്പെടുന്ന ഹിന്ദു മതത്തെ അടുത്തറിയാന് ഒരുത്തമ റഫറന്സ് കൃതി.
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2344
- കൂടിക്കാഴ്ച്ചഇസ്ലാമിനെതിരെ വിമര്ശകര് ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്ഭ പണ്ഡിതന് ചെറിയമുണ്ടം അബ്ദുല്ഹമീദ് മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില് രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.
എഴുതിയത് : അബ്ദുല് ഹമീദ് മദനി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/329076












