മലയാളം

സൂറ കൌസര്‍ - छंद संख्या 3
إِنَّا أَعْطَيْنَاكَ الْكَوْثَرَ ( 1 ) കൌസര്‍ - Ayaa 1
തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു.
فَصَلِّ لِرَبِّكَ وَانْحَرْ ( 2 ) കൌസര്‍ - Ayaa 2
ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക.
إِنَّ شَانِئَكَ هُوَ الْأَبْتَرُ ( 3 ) കൌസര്‍ - Ayaa 3
തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).

പുസ്തകങ്ങള്

  • അല്‍ ഇസ്തിഗാസഇസ്ലാമിന്റെ മൂലശിലയുമായി ബന്ധപ്പെട്ട വിഷയമാണ്‌ ഇസ്തിഗാസ. വിശ്വാസികള്‍ ക്കിടയില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഇസ്തിഗാസയെ സംബന്ധിച്ച വിശകലനമാണ്‌ ഈ കൃതി. പരിശുദ്ധ ഖുര്ആനനിന്റേയും പ്രവാചക സുന്നത്തിന്റേയും പൂര്വദകാല പണ്ഡിതന്മാരുടെ അഭിപ്രായങ്ങളുടേയും വെളിച്ചത്തില്‍ പ്രസ്തുത വിഷയം വസ്തുനിഷ്ഠമായ രീതിയില്‍ വിശദീകരിക്കപ്പെടുന്നുണ്ട്‌. ഈ കൃതിയില്‍. ഇസ്തിഗാസാ സംബന്ധമായ സംശയങ്ങളുടെ ദുരീകരണത്തിന്‌ അവലംബിക്കാവുന്ന ഒരമൂല്യ രചനയാണ്‌ ഇത്‌.

    എഴുതിയത് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്

    പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി

    Source : http://www.islamhouse.com/p/314505

    Download :അല്‍ ഇസ്തിഗാസ

  • എന്താണ് ഇസ്‌ലാംഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച്‌ തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍‍ക്ക്‌ ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെ‍ന്‍റര്‍-വെസ്റ്റ് ദീര-രിയാദ്

    Source : http://www.islamhouse.com/p/354856

    Download :എന്താണ് ഇസ്‌ലാംഎന്താണ് ഇസ്‌ലാം

  • യേശു മഹാനായ പ്രവാചകന്‍പുതിയ നിയമത്തില്‍ വന്ന യേശുവിന്റെ വ്യക്തിത്വം ഖുര്‍ ആനിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ്‌ ഈ പുസ്തകത്തിലൂടെ

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പ്രസാധകര് : കേരളാ നദ്‌വത്തുല്‍ മുജാഹിദീന്‍

    Source : http://www.islamhouse.com/p/329086

    Download :യേശു മഹാനായ പ്രവാചകന്‍

  • അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ:അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ്‌ ഇത്‌. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്‌. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    പരിഭാഷകര് : അബ്ദുല്‍ ലതീഫ്‌ സുല്ലമി

    Source : http://www.islamhouse.com/p/313790

    Download :അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ:അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ:

  • ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്‍ത്ഥം, ആരാധനയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍തൗഹീദ്‌, രണ്ട്‌ ശഹാദത്ത്‌ കലിമ, നമസ്കാരം തുടങ്ങിയ വിഷയങ്ങളിലേക്കുള്ള ഒരു എത്തി നോട്ടം.

    എഴുതിയത് : മുഹമ്മദ്‌ ബിന്‍ സ്വാലിഹ്‌ അല്‍-ഉതൈമീന്‍

    പരിശോധകര് : അബ്ദുറസാക്‌ സ്വലാഹി

    Source : http://www.islamhouse.com/p/354868

    Download :ഏക ദൈവ വിശ്വാസം രണ്ടു സാക്ഷ്യ വാക്യങ്ങളുടെ അര്‍ത്ഥം, ആരാധനയില്‍ ശ്രദ്ധിക്കേണ്ട ഘടകങ്ങള്‍

ഭാഷ

Choose സൂറ

പുസ്തകങ്ങള്

Choose tafseer

Participate

Bookmark and Share