വിശുദ്ധ ഖുര്‍ആന്‍ » മലയാളം » പുസ്തകങ്ങള് » നോമ്പ് സുപ്രധാന ഫത്വകള്‍
നോമ്പ് സുപ്രധാന ഫത്വകള്‍
വ്രതം അല്ലാഹു വിശ്വാസികള്‍ക്ക് നല്‍കിയ അനുഗ്രഹമാണ്. ഈമാനോടെയും ഇഹ്തിസാബോടെയും വ്രതമനുഷ്ടിക്കുന്നവര്‍ക്കുള്ള പ്രതിഫലം പാപമോചനമാണ്. ഏത് ആരാധനയും കൃത്യമായ അറിവോടെ നിര്‍വഹിക്കുമ്പോഴാണ് അത് സമ്പൂര്‍ണ്ണമായിത്തീരുന്നത്. ഈ കൃതി നോമ്പിന്‍റെ നാനാവശങ്ങളെപ്പറ്റിയും വിശദീകരിക്കുന്ന അമൂല്യമായ ഫത്വകളുടെ സമാഹാരമാണ്. വ്രതവുമായി ബന്ധപ്പെട്ട ഇരുപത്തെട്ടോളം വിഷയങ്ങളില്‍ സംശയ ദൂരീകരണത്തിനുതകുന്ന ഈ കൃതി വിശുദ്ധ റമദാനില്‍ നിര്‍ബ്ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ്.എഴുതിയത് : അബ്ദുല്‍ അസീസ് ബിന്‍ അബ്ദുല്ലാഹ് ബിന്‍ ബാസ്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പരിഭാഷകര് : അബ്ദുല്‍ റസാക് ബാഖവി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/364921
പുസ്തകങ്ങള്
- സ്നേഹപൂര്വ്വം മമ്മിക്ക്ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി
Source : http://www.islamhouse.com/p/358876
- ഹജ്ജും ഉംറയുംഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നായ ഹജ്ജിന്റെ ശ്രേഷ്ഠതയും മര്യാദകളും കര്മ്മാനുഷ്ടാനങ്ങളും വിവരിക്കുന്നു ഹജ്ജിനും ഉംറക്കും പോകുന്നവരിലുള്ള അനേകം അന്ധവിശ്വാസങ്ങളും അനാചാരങ്ങളും വിവരിക്കുന്നു
എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സയ്യിദ് സഹ്‌ഫര്‍ സ്വാദിഖ് - ശാക്കിര് ഹുസൈന് സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - റബ്’വ
Source : http://www.islamhouse.com/p/185364
- നബി(സ്വല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്‍, വസ്തുതയെന്ത് ??ഇസ്ലാമിനെ സംബന്ധിച്ച് തെറ്റുധാരണയുണ്ടാക്കുവാന്‍ ശത്രുക്കള്‍ ഉപയോഗപ്പെടുത്തുന്ന അതിപ്രധാനമായ ഒരു വിഷയമാണ് അന്ത്യ പ്രവാചകന്‍ മുഹമ്മദ് നബി(സല്ലല്ലാഹു അലൈഹിവസല്ലം)യുടെ വിവാഹങ്ങള്‍. അതിന്റെ സത്യാവസ്ഥയും ഓരോ വിവാഹത്തിന്നും പിന്നിലെ പ്രബോധനപരവും ഇസ്ലാമിനു ശക്തിപകരുന്നതുമായ ലക്ഷ്യങ്ങള്‍ വിശദമായി വിലയിരുത്തുന്നു ഈ കൃതിയില്‍
പരിശോധകര് : ഉദിനൂര്‍ മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/190567
- ഇസ്ലാമിക വിശ്വാസം
പ്രസാധകര് : ഫോറിനേര്സ് കാള്‍ ആന്‍ഡ് ഗൈഡന്‍സ് സെ൯റര്‍ - സുല്ഫി
Source : http://www.islamhouse.com/p/517
- ഇസ്ലാമിക വിശ്വാസ സംഗ്രഹംഅക്വീദഃയുടെ വിഷയത്തില് സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്ആനില്നിന്നും തിരുസുന്നത്തില് നിന്നുമുള്ള തെളിവുകളുമായിഅവക്ക് നല്കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന.
എഴുതിയത് : മുഹമ്മദ് ജമീല് സൈനു
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
പരിഭാഷകര് : അബ്ദുല്‍ ജബ്ബാര് മദീനി
പ്രസാധകര് : ഇസ്’ലാമിക് കാള്‍ ആന്‍റ് ഗൈഡന്‍സ് സെന്‍റര്‍ - ദമ്മാം
Source : http://www.islamhouse.com/p/226539