വിശുദ്ധ ഖുര്‍ആന്‍ » മലയാളം » സൂറ മുത്വഫ്ഫിഫീന്‍

Choose the reader


മലയാളം

സൂറ മുത്വഫ്ഫിഫീന്‍ - छंद संख्या 36
وَيْلٌ لِّلْمُطَفِّفِينَ ( 1 ) മുത്വഫ്ഫിഫീന്‍ - Ayaa 1
അളവില്‍ കുറക്കുന്നവര്‍ക്ക് മഹാനാശം
الَّذِينَ إِذَا اكْتَالُوا عَلَى النَّاسِ يَسْتَوْفُونَ ( 2 ) മുത്വഫ്ഫിഫീന്‍ - Ayaa 2
അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കില്‍ തികച്ചെടുക്കുകയും.
وَإِذَا كَالُوهُمْ أَو وَّزَنُوهُمْ يُخْسِرُونَ ( 3 ) മുത്വഫ്ഫിഫീന്‍ - Ayaa 3
ജനങ്ങള്‍ക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കില്‍ നഷ്ടം വരുത്തുകയും ചെയ്യുന്നവര്‍ക്ക്‌.
أَلَا يَظُنُّ أُولَٰئِكَ أَنَّهُم مَّبْعُوثُونَ ( 4 ) മുത്വഫ്ഫിഫീന്‍ - Ayaa 4
അക്കൂട്ടര്‍ വിചാരിക്കുന്നില്ലേ; തങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നവരാണെന്ന്‌?
لِيَوْمٍ عَظِيمٍ ( 5 ) മുത്വഫ്ഫിഫീന്‍ - Ayaa 5
ഭയങ്കരമായ ഒരു ദിവസത്തിനായിട്ട്‌
يَوْمَ يَقُومُ النَّاسُ لِرَبِّ الْعَالَمِينَ ( 6 ) മുത്വഫ്ഫിഫീന്‍ - Ayaa 6
അതെ, ലോകരക്ഷിതാവിങ്കലേക്ക് ജനങ്ങള്‍ എഴുന്നേറ്റ് വരുന്ന ദിവസം.
كَلَّا إِنَّ كِتَابَ الْفُجَّارِ لَفِي سِجِّينٍ ( 7 ) മുത്വഫ്ഫിഫീന്‍ - Ayaa 7
നിസ്സംശയം; ദുര്‍മാര്‍ഗികളുടെ രേഖ സിജ്ജീനില്‍ തന്നെയായിരിക്കും.
وَمَا أَدْرَاكَ مَا سِجِّينٌ ( 8 ) മുത്വഫ്ഫിഫീന്‍ - Ayaa 8
സിജ്ജീന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ?
كِتَابٌ مَّرْقُومٌ ( 9 ) മുത്വഫ്ഫിഫീന്‍ - Ayaa 9
എഴുതപ്പെട്ട ഒരു ഗ്രന്ഥമാകുന്നു അത്‌.
وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ ( 10 ) മുത്വഫ്ഫിഫീന്‍ - Ayaa 10
അന്നേ ദിവസം നിഷേധിച്ചു തള്ളുന്നവര്‍ക്കാകുന്നു നാശം.
الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ ( 11 ) മുത്വഫ്ഫിഫീന്‍ - Ayaa 11
അതായത് പ്രതിഫല നടപടിയുടെ ദിവസത്തെ നിഷേധിച്ചു തള്ളുന്നവര്‍ക്ക്‌.
وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ ( 12 ) മുത്വഫ്ഫിഫീന്‍ - Ayaa 12
എല്ലാ അതിരുവിട്ടവനും മഹാപാപിയുമായിട്ടുള്ളവനല്ലാതെ അതിനെ നിഷേധിച്ചു തള്ളുകയില്ല.
إِذَا تُتْلَىٰ عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ ( 13 ) മുത്വഫ്ഫിഫീന്‍ - Ayaa 13
അവന്ന് നമ്മുടെ ദൃഷ്ടാന്തങ്ങള്‍ ഓതികേള്‍പിക്കപ്പെടുകയാണെങ്കില്‍ അവന്‍ പറയും; പൂര്‍വ്വികന്‍മാരുടെ ഐതിഹ്യങ്ങളാണെന്ന്‌.
كَلَّا ۖ بَلْ ۜ رَانَ عَلَىٰ قُلُوبِهِم مَّا كَانُوا يَكْسِبُونَ ( 14 ) മുത്വഫ്ഫിഫീന്‍ - Ayaa 14
അല്ല; പക്ഷെ, അവര്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നത് അവരുടെ ഹൃദയങ്ങളില്‍ കറയുണ്ടാക്കിയിരിക്കുന്നു.
كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ ( 15 ) മുത്വഫ്ഫിഫീന്‍ - Ayaa 15
അല്ല; തീര്‍ച്ചയായും അവര്‍ അന്നേ ദിവസം അവരുടെ രക്ഷിതാവില്‍ നിന്ന് മറയ്ക്കപ്പെടുന്നവരാകുന്നു.
ثُمَّ إِنَّهُمْ لَصَالُو الْجَحِيمِ ( 16 ) മുത്വഫ്ഫിഫീന്‍ - Ayaa 16
പിന്നീടവര്‍ ജ്വലിക്കുന്ന നരകാഗ്നിയില്‍ കടന്നെരിയുന്നവരാകുന്നു.
ثُمَّ يُقَالُ هَٰذَا الَّذِي كُنتُم بِهِ تُكَذِّبُونَ ( 17 ) മുത്വഫ്ഫിഫീന്‍ - Ayaa 17
പിന്നീട് പറയപ്പെടും; ഇതാണ് നിങ്ങള്‍ നിഷേധിച്ചുതള്ളിക്കൊണ്ടിരുന്ന കാര്യം.
كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ ( 18 ) മുത്വഫ്ഫിഫീന്‍ - Ayaa 18
നിസ്സംശയം; പുണ്യവാന്‍മാരുടെ രേഖ ഇല്ലിയ്യൂനില്‍ തന്നെയായിരിക്കും.
وَمَا أَدْرَاكَ مَا عِلِّيُّونَ ( 19 ) മുത്വഫ്ഫിഫീന്‍ - Ayaa 19
ഇല്ലിയ്യൂന്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയുമോ?
كِتَابٌ مَّرْقُومٌ ( 20 ) മുത്വഫ്ഫിഫീന്‍ - Ayaa 20
എഴുതപ്പെട്ട ഒരു രേഖയത്രെ അത്‌.
يَشْهَدُهُ الْمُقَرَّبُونَ ( 21 ) മുത്വഫ്ഫിഫീന്‍ - Ayaa 21
സാമീപ്യം സിദ്ധിച്ചവര്‍ അതിന്‍റെ അടുക്കല്‍ സന്നിഹിതരാകുന്നതാണ്‌.
إِنَّ الْأَبْرَارَ لَفِي نَعِيمٍ ( 22 ) മുത്വഫ്ഫിഫീന്‍ - Ayaa 22
തീര്‍ച്ചയായും സുകൃതവാന്‍മാര്‍ സുഖാനുഭവത്തില്‍ തന്നെയായിരിക്കും.
عَلَى الْأَرَائِكِ يَنظُرُونَ ( 23 ) മുത്വഫ്ഫിഫീന്‍ - Ayaa 23
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ ( 24 ) മുത്വഫ്ഫിഫീന്‍ - Ayaa 24
അവരുടെ മുഖങ്ങളില്‍ സുഖാനുഭവത്തിന്‍റെ തിളക്കം നിനക്കറിയാം.
يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ ( 25 ) മുത്വഫ്ഫിഫീന്‍ - Ayaa 25
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന് അവര്‍ക്ക് കുടിക്കാന്‍ നല്‍കപ്പെടും.
خِتَامُهُ مِسْكٌ ۚ وَفِي ذَٰلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ ( 26 ) മുത്വഫ്ഫിഫീന്‍ - Ayaa 26
അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന് വേണ്ടി വാശി കാണിക്കട്ടെ.
وَمِزَاجُهُ مِن تَسْنِيمٍ ( 27 ) മുത്വഫ്ഫിഫീന്‍ - Ayaa 27
അതിലെ ചേരുവ തസ്നീം ആയിരിക്കും.
عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ ( 28 ) മുത്വഫ്ഫിഫീന്‍ - Ayaa 28
അതായത് സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ് ജലം.
إِنَّ الَّذِينَ أَجْرَمُوا كَانُوا مِنَ الَّذِينَ آمَنُوا يَضْحَكُونَ ( 29 ) മുത്വഫ്ഫിഫീന്‍ - Ayaa 29
തീര്‍ച്ചയായും കുറ്റകൃത്യത്തില്‍ ഏര്‍പെട്ടവര്‍ സത്യവിശ്വാസികളെ കളിയാക്കി ചിരിക്കുമായിരുന്നു.
وَإِذَا مَرُّوا بِهِمْ يَتَغَامَزُونَ ( 30 ) മുത്വഫ്ഫിഫീന്‍ - Ayaa 30
അവരുടെ (സത്യവിശ്വാസികളുടെ) മുമ്പിലൂടെ കടന്നു പോകുമ്പോള്‍ അവര്‍ പരസ്പരം കണ്ണിട്ടു കാണിക്കുമായിരുന്നു.
وَإِذَا انقَلَبُوا إِلَىٰ أَهْلِهِمُ انقَلَبُوا فَكِهِينَ ( 31 ) മുത്വഫ്ഫിഫീന്‍ - Ayaa 31
അവരുടെ സ്വന്തക്കാരുടെ അടുക്കലേക്ക് തിരിച്ചുചെല്ലുമ്പോള്‍ രസിച്ചു കൊണ്ട് അവര്‍ തിരിച്ചുചെല്ലുമായിരുന്നു.
وَإِذَا رَأَوْهُمْ قَالُوا إِنَّ هَٰؤُلَاءِ لَضَالُّونَ ( 32 ) മുത്വഫ്ഫിഫീന്‍ - Ayaa 32
അവരെ (സത്യവിശ്വാസികളെ) അവര്‍ കാണുമ്പോള്‍, തീര്‍ച്ചയായും ഇക്കൂട്ടര്‍ വഴിപിഴച്ചവര്‍ തന്നെയാണ് എന്ന് അവര്‍ പറയുകയും ചെയ്യുമായിരുന്നു.
وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ ( 33 ) മുത്വഫ്ഫിഫീന്‍ - Ayaa 33
അവരുടെ (സത്യവിശ്വാസികളുടെ) മേല്‍ മേല്‍നോട്ടക്കാരായിട്ട് അവര്‍ നിയോഗിക്കപ്പെട്ടിട്ടൊന്നുമില്ല.
فَالْيَوْمَ الَّذِينَ آمَنُوا مِنَ الْكُفَّارِ يَضْحَكُونَ ( 34 ) മുത്വഫ്ഫിഫീന്‍ - Ayaa 34
എന്നാല്‍ അന്ന് (ഖിയാമത്ത് നാളില്‍) ആ സത്യവിശ്വാസികള്‍ സത്യനിഷേധികളെ കളിയാക്കി ചിരിക്കുന്നതാണ്‌.
عَلَى الْأَرَائِكِ يَنظُرُونَ ( 35 ) മുത്വഫ്ഫിഫീന്‍ - Ayaa 35
സോഫകളിലിരുന്ന് അവര്‍ നോക്കിക്കൊണ്ടിരിക്കും.
هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ ( 36 ) മുത്വഫ്ഫിഫീന്‍ - Ayaa 36
സത്യനിഷേധികള്‍ ചെയ്തു കൊണ്ടിരുന്നതിന് അവര്‍ക്ക് പ്രതിഫലം നല്‍കപ്പെട്ടുവോ എന്ന്‌.

പുസ്തകങ്ങള്

  • ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനംമലയാളത്തില്‍ ഇന്ന് ഏറെ ചര്ച്ചപ ചെയ്യപ്പെടു വിഷയങ്ങളില്‍ ഒന്നാണ്‌ വനിതാ വിമോചനം. സ്ത്രീവാദികളും ഇതര ഭൗതിക പ്രസ്ഥാനക്കാരുമെല്ലാം പ്രധാനമായും പറയുന്നത്‌ സ്ത്രീശാക്തീകരണത്തെയും വിമോചനത്തെയും കുറിച്ചു തയൊണ്‌. പെണ്ണിനെ ആണാക്കിതീര്ക്കു താണ്‌ വിമോചനമെന്ന്‌ ചിലര്‍ കരുതുന്നു. മറ്റു ചിലരാകട്ടെ‍' സകലവിധ വിധിവിലക്കുകളും പൊട്ടി‍ച്ചെറിഞ്ഞ്‌ 'സുഖിക്കുന്നതിന്റെ പേരാണത്‌ എുന്നും.. സ്ത്രീ വിമോചനത്തിന്റെ മറവില്‍ പാശ്ചാത്യ നാടുകളില്‍ നടക്കുന്ന പീഢനങ്ങളെകുറിച്ച അനുഭവചിത്രം നല്കുശന്നതോടൊപ്പം ഈ രംഗത്തെ ഇസ്ലാമിന്റെ മാനവികമായ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ്‌ ഈ കൃതി

    പരിശോധകര് : ഉദിനൂര്‍ മുഹമ്മദ്‌ കുഞ്ഞി

    Source : http://www.islamhouse.com/p/314503

    Download :ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനംഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന്‍ വിശകലനം

  • മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടിഭ്രൂണാവസ്ഥ മുതല്‍ മനുഷ്യശരീരത്തിലെ ഒരോ അവയവത്തിന്‍റെ ഘടനയും വ്യവസ്ഥകളും അത്ഭുതകരമായ സംവിധാനവും വിശധമാക്കുന്നു. ഖുര്‍ആനില്‍ തദ്‌ വിശയകമായി വന്ന വചനങ്ങളുടെ അപഗ്രഥനം. മനുഷ്യ ശരീരത്തിന്‍റെ ഘടനയെയും ധര്‍മ്മങ്ങളെയും അടുത്തറിയാന്‍ ഏറ്റവും സഹായകമായ കൃതി

    എഴുതിയത് : എം.മുഹമ്മദ്‌ അക്‌ബര്‍

    പരിശോധകര് : സുഫ്‌യാന്‍ അബ്ദുസ്സലാം

    പ്രസാധകര് : നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    Source : http://www.islamhouse.com/p/2354

    Download :മനുഷ്യ ശരീരം ഒരു അത്ഭുത സൃഷ്ടി

  • ഇസ്ലാം വിധികള്‍, മര്യാദകള്‍ഇസ്ലാം വിധികള്‍, മര്യാദകള്‍ എന്ന ഈ ഗ്രന്ഥത്തില്‍ ഖുര്ആംനിലും സുന്നത്തിലും വന്നിട്ടുള്ള മഹനീയമായ സ്വഭാവങ്ങളെപ്പറ്റിയുള്ള വിവരണമാണ്‌ ഉള്ക്കൊാണ്ടിരിക്കുന്നത്‌. ഒരു മുസ്ലിമിന്റെ എല്ലാ ആരാധനാ കര്മ്മ ങ്ങളിലും നിര്‍ ബന്ധമായും ഉണ്ടായിരിക്കേണ്ട ഇഖ്‌ ലാസ്‌, പ്രാര്ത്ഥാന എന്നിവയെപ്പറ്റിയും, അറിവിന്റെ പ്രാധാന്യം, മാതാപിതാക്കള്ക്ക് ‌ പുണ്യം ചെയ്യല്‍, സല്സ്വ്ഭാവം, മുസ്ലിംകളുടെ രക്തത്തോടുള്ള പവിത്രത, മുസ്ലിംകളോടും അയല്വാംസി കളോടും കാണിക്കേണ്ട മര്യാദകള്‍, ഭക്ഷണ മര്യാദകള്‍, സലാമിന്റെ ശ്രേഷ്ഠത തുടങ്ങിയ കാര്യങ്ങള്‍ വളരെ ലളിതമായ രീതിയില്‍ ഇതില്‍ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

    പരിശോധകര് : മുഹമ്മദ് കബീര്‍ സലഫി

    പ്രസാധകര് : ഫോറിനേര്‍സ്‌ കാള്‍ ആന്‍ഡ്‌ ഗൈഡന്‍സ്‌ സെ൯റര്‍ - സുല്‍ഫി

    Source : http://www.islamhouse.com/p/313792

    Download :ഇസ്ലാം വിധികള്‍, മര്യാദകള്‍

  • 'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'ഇസ്ലാമിനേയും അഹ്‌'ലുസ്സുന്നത്തിനേയും വികൃതമാക്കാനുള്ള ശീഈ പരിശ്രമങ്ങളുടെ നിഗൂഢ മുഖം ശിയാക്കളുടെ പ്രമാണങ്ങളനുസരിച്ച്‌ കൊണ്ട്‌ തന്നെ അനാവരണം ചെയ്യാന്‍ ഗ്രന്ഥകര്‍ത്താവ്‌ ശ്രദ്ധിച്ചിട്ടുണ്ട്‌. ശീഈ കൃതികളിലെ വിശ്വാസ വൈകൃതങ്ങളിലൂടെയും തന്റെ ജീവിതാനുഭവങ്ങളിലെ നിര്‍ണായക സന്ദര്‍ഭങ്ങളിലൂടെയും കടന്നുപോകുന്ന മൂസവി വായനക്കാരോട്‌ നേരിട്ട്‌ സംസാരിക്കുന്ന ശൈലിയാണ്‌ സ്വീകരിച്ചിട്ടുള്ളത്‌. തന്റെ സഹപാഠികളും സഹപ്രവര്‍ത്തകനുമായിരുന്ന ശീഈ സമൂഹത്തോടുള്ള ഗുണകാംക്ഷയോടെയാണ്‌ ഈ രചനയെന്ന്‌ വ്യക്തമാകും. യഥാര്‍ത്ഥത്തില്‍ ഇമാമുമാരായി ശിയാക്കള്‍ പരിചയപ്പെടുത്തുന്നവര്‍ അവരിലേക്ക്‌ ചാര്‍ത്തപ്പെട്ട നികൃഷ്ടമായ വിശ്വാസാചാരങ്ങളില്‍ നിന്ന്‌ പരിശുദ്ധരാണെന്ന്‌ തെളിയിക്കാനും അദ്ദേഹം ശ്രമിക്കുന്നുണ്ട്‌.

    എഴുതിയത് : ഹുസൈന്‍ അല്‍ മൂസവീ

    Source : http://www.islamhouse.com/p/190565

    Download :'അല്ലാഹുവിന്നായി ചരിത്രത്തിന്നായി'

  • റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?വ്രതത്തിന്റെ കര്‍മ്മശാസ്ത്രങ്ങള്‍, സംസ്കരണ ചിന്തകള്‍, ആരോഗ്യവശങ്ങള്‍ എന്നിവയടങ്ങുന്ന കൃതി

    പരിശോധകര് : ശാക്കിര്‍ ഹുസൈന്‍ സ്വലാഹി

    പരിഭാഷകര് : ഹംസ ജമാലി

    പ്രസാധകര് : ഇസ്’ലാമിക് കാള്‍ &ഗൈഡന്‍സ് സെ‍ന്‍റര്‍ - മജ്മഅ്‌

    Source : http://www.islamhouse.com/p/174555

    Download :റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?റമദാനിനെ സ്വാഗതം ചെയ്യുമ്പോള്‍ ?